Skip to main content

Posts

നീയും ഞാനും ജനുവരി 18 മുതൽ

ലാംപ് മൂവീസുമായി ചേര്‍ന്ന് കോക്കേഴ്‌സ് ഫിലിംസിന്റെ സിയാദ് കോക്കര്‍ നിര്‍മ്മിച്ച്, എ.കെ സാജൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ "നീയും ഞാനും" ജനുവരി 18 ന് തിയറ...
Recent posts

വേദനയില്‍ നീറുന്ന ചെങ്കോല്‍- ഒരു അവലോകനം

കിരീടം എന്ന എക്കാലത്തേയും മികച്ച ചിത്രത്തിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ 'ചെങ്കോല്‍' പരാജയചിത്രം ആയിരുന്നു എന്നും കിരീടത്തിന്റെ പേരുകളഞ്ഞ പടമാണ് ചെങ്കോല്‍ എന്നും പലയാവര്‍ത്തി കേട്ടിട്ടുണ്ട്... പക്ഷെ ചെങ്കോലിലെ 'മധുരം ജീവാമ്യതബിന്ദു' എന്ന ഗാനവും, സീനുകളും കണ്ടാല്‍ മനസ്സിലാവും അഭിനയത്തികവിന്റെ പൂര്‍ണ്ണതയില്‍ ലാല്‍ എത്തിയത് ചെങ്കോലില്‍ തന്നെയാണ്. എക്കാലത്തേയും മികച്ച ഒരു ഗാനത്തിലുപരി, മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ ഭാവാഭിനയമുഹൂര്‍ത്തങ്ങള്‍ തന്നെ ഈ പാട്ടില്‍ കാണാനാവും... എത്രയോ ഹ്യദയസ്പര്‍ശിയായ ഗാനം, ഓരോ വരികളിലും തുളുമ്പിനില്‍ക്കുന്നത് സേതുമാധവന്റെ ജീവിതമാണ്.. !! എല്ലാം നഷ്ടപ്പെട്ട് ജീവിതത്തില്‍ തോറ്റുപോയവന്റെ വേദനയും,നൊമ്പരവും,വിഷമങ്ങളും എല്ലാം ഈ ഒരൊറ്റ ഗാനത്തിലുണ്ട്...ജോണ്‍സന്‍ മാഷിന്റെ ഏറ്റവും മികച്ച സ്യഷ്ടികളില്‍ ഒന്നാണ് ഈ ഗാനം എന്നത് തര്‍ക്കമില്ല, അത്രയേറെ ആഴത്തില്‍ സേതുമാധവന്‍ എന്ന കഥാപാത്രത്തിന്റെ വേദനകള്‍  വരച്ചുകാട്ടിയ ഗാനം.. ജീവിതത്തില്‍ താന്‍ ചെയ്യുന്നതെല്ലാം പരാജയത്തില്‍ അവസാനിക്കുന്ന ഒരു ചെറുപ്പക്കാരനെ ഇതിലധികമായി എങ്ങന...

കിനാക്കാഴ്ചകളുമായി കിനാവളളി

കിനാവളളി ഓര്‍ഡിനറി, മധുരനാരങ്ങ തുടങ്ങിയ ഒരുപറ്റം നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ സുഗീതിന്റെ ഈ വര്‍ഷത്തെ രണ്ടാം ചിത്രമാണ് കിനാവളളി. മറ്റുചി...

കാണാക്കാഴ്ചയുമായി ക്രവ്യം

വെറും പതിമൂന്നുമിനിട്ടുകള്‍ ത്രില്ലടിച്ചു കാണാം.... ഇതുവരെ ആരും ചെയ്യാത്ത കഥയും,ക്ലെെമാക്സുമായി ക്രവ്യം മനോഹാരിതയോടെ മുന്നേറുന്നു....!!  പറയാതെ പറഞ്ഞ നൊമ്പരങ്ങള...

ഒടിയന്‍ ♥

വ്യത്യസ്തമായ മേക്കക ഓവറിലുളള ലാലേട്ടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വെെറലാണ്. ഒടിയന്‍ എന്ന ശ്രീകുമാര്‍ മോനോന്‍ ചിത്രത്തിനായുളള മേക്ക് ഓവര്‍ ആണിത്... പ...

ഒരു കുപ്രസിദ്ധ പയ്യന്‍

ടോവിനോ തോമസിനെ നായനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഫെയ്‌സ് ബുക്കിലൂടെ ടോവിനോയാണ് ചിത്രം പുറത...

കുട്ടന്‍പിളളയുടെ ശിവരാത്രി

ഏഞ്ചൽസ് എന്ന ചിത്രത്തിന് ശേഷം ജീന്‍മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുട്ടന്‍പിള്ളയുടെ ശിവരാത്രി'.  മലയാളസിനിമയിലെ ക്ലീഷേ കഥാപാത്രങ്ങളുടെ പേരുകളിൽ നിറസാനിധ്യമാണ് കുട്ടൻപിളള. കോൺസ്റ്റബിൾ ആയി ആരെങ്കിലും സിനിമയിലുണ്ടെങ്കിൽ പേര് കുട്ടൻപിള്ളയെന്നായിരിക്കും. ഈ ചിത്രത്തിൽ 50 വയസുകാരനായ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയായാണ് സുരാജ് എത്തുന്നത്.  കോമഡി താരമായും സ്വഭാവനടനായും പ്രേക്ഷകരെ അമ്പരപ്പിച്ച സുരാജിന്റെ ഏറെ വ്യത്യസ്തമായ വേഷമാകും ഇത്.  ശ്രിന്ദ, മിഥുന്‍ രമേശ്, കൊച്ചുപ്രേമന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗായിക സയനോര ഫിലിപ്പ് ഈ സിനിമയിലൂടെ സംഗീതസംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. അൻവർ അലിയുടേതാണ് വരികൾ.  പാലക്കാടും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകള്‍. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാണിത്.ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.