ഓര്‍ഡിനറി,മധുരനാരങ്ങ തുടങ്ങിയ ഒരുപറ്റം നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ സുഗീതിന്റെ ഈ വര്‍ഷത്തെ രണ്ടാം ചിത്രമാണ് കിനാവളളി. മറ്റുചിത്രങ്ങളിലേപ്പോലെതന്നെ കണ്ടിരിക്കുന്ന പ്രേക്ഷകന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഇത്തവണയും സുഗീത് കെെയടി നേടി.. !!
ഒരു കെട്ടുകഥ,അല്ലെങ്കില്‍ ഒരു ഫാന്റസി എന്ന് പറയാവുന്ന കഥ ആയതിനാലാവണം, ചിത്രത്തിന്റെ പോസ്റ്ററുകളില്‍ എല്ലാംതന്നെ കണ്ടുവന്ന 'based on a fake story' എന്ന ടാഗ് ലെെന്‍ ചിത്രത്തിന്റെ തുടക്കത്തില്‍തന്നെ പ്രിയനടന്‍ ബിജുമേനോന്‍ തന്റെ ശബ്ദത്തില്‍ പറഞ്ഞുവക്കുന്നു..!! കേട്ടാല്‍ വിശ്വസിക്കാത്ത അല്ലെങ്കില്‍ യുക്തിക്കും ചിന്തകള്‍ക്കും നിരക്കാത്ത തരത്തിലുളള ഒരു കഥ ഇതിലും മനോഹരമായി അവതരിപ്പിക്കാനാലില്ല. പതിവ് ഹൊറര്‍ ചിത്രങ്ങളേപ്പോലെ മറഞ്ഞിരുന്ന് പേടിപ്പിക്കുന്ന യക്ഷി ഉണ്ടെങ്കിലും ഇടക്കൊക്കെ ചിരിപ്പിച്ചാണ് ചിത്രം കെെയടി നേടിയത്. ഹൊറര്‍ എന്നതിലപ്പുറം ഫാന്റസി എന്ന വാക്കാണ് ചിത്രത്തിന് കൂടുതല്‍ അനുയോജ്യമാവുക. പ്രണയത്തിനും അതിലുപരി സൗഹ്യദത്തിനും വളരെയേറെ പ്രാധാന്യം നല്‍കിയാണ് ചിത്രം മുന്നോട്ട്പോകുന്നത്. ഒരു ഒഴിവുകാലത്തെ ഒത്തുകൂടലിലുണ്ടാവുന്ന തമാശകളും, സൗഹ്യദവും,സ്നേഹവും,പ്രണയവും ഒപ്പം ഹൊറര്‍ എലമന്റും ചിത്രത്തിലുണ്ട്... !!!! അജ്മല്‍,ക്യഷ്,സുജിത്ത്,സൗമ്യ,സുരഭി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നവര്‍. പുതുമുഖതാരങ്ങള്‍ അഭിനയിച്ച ചിത്രമാണ് എന്ന് പറയാനാവാത്തവിധം മനോഹരമായി ഓരോരുത്തരും തങ്ങളുടെ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ പകുതിയോടെ എത്തുന്ന ഹരീഷ് കണാരന്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കുന്നു. ഓരോ സംഭാഷണത്തിലും ചിരി പൊട്ടിച്ച് പ്രേക്ഷകനെ ചിരിപ്പിക്കാനായി എന്നതാണ് ഹരീഷേട്ടന്റെ ചെറിയ വലിയ കഥാപാത്രത്തിന്റെ മികവ്... നല്ല ക്ലെെമാക്സും ചിത്രത്തിന്റെ പ്രെത്യേകതയാണ്. സ്ഥിരം ക്ലീഷേകള്‍ക്കപ്പുറം പുതുമയും, ഒപ്പം ടാഗ്ലെെന്‍പോലൊരു ഫേക്ക് സ്റ്റോറിയും ക്ലെെമാക്സില്‍ നിലനിര്‍ത്തുന്നു..!!
നിറഞ്ഞ മനസ്സോടെ ആസ്വദിക്കാവുന്ന നല്ല ചിത്രമാണ് കിനാവളളി എന്നതില്‍ തെല്ലും സംശയമില്ല. പുതുമുഖങ്ങള്‍ ആയതുകെണ്ടോ, ഫേക്ക് സ്റ്റോറി എന്ന ടാഗ് ലെെന്‍ കണ്ടോ ഒരിക്കലും നിങ്ങള്‍ ഈ ചിത്രത്തെ മുന്‍വിധിയോടെ കാണാതിരിക്കുക.. !! കിനാവളളി എന്ന മനോഹരചിത്രത്തിന് എല്ലാ ആശംസകളും ... ♥♥
Comments
Post a Comment