ലാംപ് മൂവീസുമായി ചേര്‍ന്ന് കോക്കേഴ്‌സ് ഫിലിംസിന്റെ സിയാദ് കോക്കര്‍ നിര്‍മ്മിച്ച്, എ.കെ സാജൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ "നീയും ഞാനും" ജനുവരി 18 ന് തിയറ്ററുകളിലേക്ക്...
ചിത്രത്തിൽ നായികാ-നായകന്മാരായി അനു സിത്താരയും ഷറഫുദ്ദീനും ആണ് എത്തുക. ഷറഫുദ്ദീൻ ആദ്യമായി നായക വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. ഇവരെക്കൂടാതെ സിജു വിൽസൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ലങ്ക, പുതിയ നിയമം തുടങ്ങിയ ക്രൈം ചിത്രങ്ങളുടെ സംവിധായകനായ സാജന്റെ പുതിയൊരു കഥപറയൽ രീതിയിലേക്കുള്ള പ്രവേശമാവും ഈ ചിത്രം.
ചിത്രത്തിലേ എല്ലാ ഗാനങ്ങളും ഇതിനോടകം പ്രേക്ഷശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങളെഴുതിയിരിക്കുന്നത് ഹരി നാരായണനാണ്. സംഗീതം വിനു തോമസ്. ഛായാഗ്രഹണം ക്ലിന്റോ ആന്റണി.
Comments
Post a Comment