കിരീടം എന്ന എക്കാലത്തേയും മികച്ച ചിത്രത്തിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ 'ചെങ്കോല്‍' പരാജയചിത്രം ആയിരുന്നു എന്നും കിരീടത്തിന്റെ പേരുകളഞ്ഞ പടമാണ് ചെങ്കോല്‍ എന്നും പലയാവര്‍ത്തി കേട്ടിട്ടുണ്ട്... പക്ഷെ ചെങ്കോലിലെ 'മധുരം ജീവാമ്യതബിന്ദു' എന്ന ഗാനവും, സീനുകളും കണ്ടാല്‍ മനസ്സിലാവും അഭിനയത്തികവിന്റെ പൂര്‍ണ്ണതയില്‍ ലാല്‍ എത്തിയത് ചെങ്കോലില്‍ തന്നെയാണ്. എക്കാലത്തേയും മികച്ച ഒരു ഗാനത്തിലുപരി, മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ ഭാവാഭിനയമുഹൂര്‍ത്തങ്ങള്‍ തന്നെ ഈ പാട്ടില്‍ കാണാനാവും... എത്രയോ ഹ്യദയസ്പര്‍ശിയായ ഗാനം, ഓരോ വരികളിലും തുളുമ്പിനില്‍ക്കുന്നത് സേതുമാധവന്റെ ജീവിതമാണ്.. !! എല്ലാം നഷ്ടപ്പെട്ട് ജീവിതത്തില്‍ തോറ്റുപോയവന്റെ വേദനയും,നൊമ്പരവും,വിഷമങ്ങളും എല്ലാം ഈ ഒരൊറ്റ ഗാനത്തിലുണ്ട്...ജോണ്‍സന്‍ മാഷിന്റെ ഏറ്റവും മികച്ച സ്യഷ്ടികളില്‍ ഒന്നാണ് ഈ ഗാനം എന്നത് തര്‍ക്കമില്ല, അത്രയേറെ ആഴത്തില്‍ സേതുമാധവന്‍ എന്ന കഥാപാത്രത്തിന്റെ വേദനകള്‍ വരച്ചുകാട്ടിയ ഗാനം.. ജീവിതത്തില്‍ താന്‍ ചെയ്യുന്നതെല്ലാം പരാജയത്തില്‍ അവസാനിക്കുന്ന ഒരു ചെറുപ്പക്കാരനെ ഇതിലധികമായി എങ്ങനെ പ്രതിഫലിപ്പിക്കാനാവും... !! ? മികച്ച ചിത്രം കിരീടമാണ് എന്നുപറയുമ്പോഴും,മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയത്തിന്റെ പൂര്‍ണ്ണതയാണ് 'ചെങ്കേൊല്‍' എന്നുപറയേണ്ടിവരും, ഒരിക്കല്‍ ലോഹിതദാസ് പറഞ്ഞതുപോലെ, " മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും ഉജ്ജ്വലമായ ഭാവാവിഷ്കാരം സാദ്ധ്യമായ ചിത്രമാണ് ചെങ്കോല്‍ " ..
ഒരുപക്ഷെ കിരീടത്തിലെ തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍നിന്നും ചെങ്കോലിലെ കഥാപാത്രത്തിലേക്ക് വന്ന മാറ്റം ഉള്‍ക്കൊളളാന്‍ കഴിയാവുന്നതല്ലാതിരുന്നതിനാലാവണം, പലപ്പോഴും ചെങ്കോലിന് മോശം അഭിപ്രായം കേള്‍ക്കണ്ടി വന്നത്... 'ആയുധമെടുത്തന്‍ അതേ ആയുധത്തില്‍' എന്ന സത്യം പറഞ്ഞുവെക്കുമ്പോഴും തിലകന്റെ കഥാപാത്രത്തിന്റെ മാറ്റങ്ങള്‍ പ്രേക്ഷകന്‍ സ്വീകരിക്കുന്ന തലത്തില്‍ ഉളളതായിരുന്നില്ല... !! എങ്കില്‍പോലും, ഈ ഗാനത്തിലെ ഓരോ രംഗങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന അഭിനയത്തിന്റെ പൂര്‍ണ്ണത, സംഘര്‍ഷഭരിതമായ ജീവിതത്തിലെ എല്ലാ വേദനകളും ഉളളിലൊതുക്കിയ, ജീവിതത്തില്‍ തോറ്റുപോയ ചെറുപ്പക്കാരന്റെ നൊമ്പരങ്ങള്‍ ഇതിലും മനേൊഹരമായി വരച്ചുകാട്ടാന്‍ ആവില്ല എന്നതാണ് സത്യം....... !!!
ഓരോ വരികളിലും ഇന്നും നൊമ്പരവും നീ
റ്റലുമായി സേതുമാധവന്‍ ജീവിക്കുന്നു... !!
......."സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ
ഏകാന്ത യാമവീഥിയില്‍".......!!!
© Tijo Thomas
Comments
Post a Comment