ഏഞ്ചൽസ് എന്ന ചിത്രത്തിന് ശേഷം ജീന്‍മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുട്ടന്‍പിള്ളയുടെ ശിവരാത്രി'. മലയാളസിനിമയിലെ ക്ലീഷേ കഥാപാത്രങ്ങളുടെ പേരുകളിൽ നിറസാനിധ്യമാണ് കുട്ടൻപിളള. കോൺസ്റ്റബിൾ ആയി ആരെങ്കിലും സിനിമയിലുണ്ടെങ്കിൽ പേര് കുട്ടൻപിള്ളയെന്നായിരിക്കും.
ഈ ചിത്രത്തിൽ 50 വയസുകാരനായ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയായാണ് സുരാജ് എത്തുന്നത്. കോമഡി താരമായും സ്വഭാവനടനായും പ്രേക്ഷകരെ അമ്പരപ്പിച്ച സുരാജിന്റെ ഏറെ വ്യത്യസ്തമായ വേഷമാകും ഇത്.
ശ്രിന്ദ, മിഥുന്‍ രമേശ്, കൊച്ചുപ്രേമന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗായിക സയനോര ഫിലിപ്പ് ഈ സിനിമയിലൂടെ സംഗീതസംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. അൻവർ അലിയുടേതാണ് വരികൾ.
പാലക്കാടും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകള്‍. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാണിത്.ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.
Comments
Post a Comment