CAPTAIN-MOVIE REVIEW
കാല്‍പന്തുകളിയില്‍ മാന്ത്രികവിദ്യകാണിച്ച വി.പി സത്യന്റെ ജീവിതകഥയാണ് ജയസൂര്യ നായകനാവുന്ന ക്യാപ്റ്റന്‍ എന്ന ചിത്രം.
ഇന്ത്യകണ്ട ഏറ്റവും മികച്ച ഫുട്ബോളര്‍മ്മാരില്‍ ഒരാളായിരുന്നു വി.പി സത്യന്‍.മുന്‍ ഇന്ത്യന്‍ ടിം ക്യാപ്റ്റനും..
വേദനകളും സന്തോഷങ്ങളും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതകഥ സിനിമയായി മുന്നിലെത്തുമ്പോള്‍ ഒരുപക്ഷെ ഏതൊരു സാധരണക്കാരന്റേയും മനസ്സ് വേദനിക്കും. അത്രയേറേ നേര്‍ക്കാഴ്ചകളിലേക്ക് ഇറങ്ങിച്ചെന്ന് മനോഹരമായി അദ്ദേഹത്തിന്റെ ജീവിതം അവതരിപ്പിച്ചിരിക്കുന്നു.
പത്തു തവണ ഇന്ത്യൻ ടീമിന്റെ ക്യപ്റ്റനായിരുന്നു സത്യൻ. 1993-ൽ 'മികച്ച ഇന്ത്യൻ ഫുട്ബോളർ' ബഹുമതി കരസ്ഥമാക്കി. പത്തൊന്‍പത് വര്‍ഷങ്ങള്‍ക്കുശേഷം സന്തോഷ് ട്രോഫി 1992 ല്‍ കരസ്ഥമാക്കിയത് അദ്ദേഹം നയിച്ച ടിം ആയിരുന്നു !!! 93 ല്‍ കിരീടം നിലനിര്‍ത്തിയപ്പോഴും ടീമില്‍ സത്യനുണ്ടായിരുന്നു. 41ാം വയസ്സില്‍ തീവണ്ടിതട്ടി അദ്ദേഹം മരണപ്പെട്ടു.
LIKE CINEMA KANNADI
കണ്ടിരിക്കുന്ന ഏതൊരാളുടേയും മനസ്സിനെ തൊടുന്ന രീതിയില്‍ അത്രയേറെ മനോഹരമായി വി.പി സത്യനെ ജയസൂര്യ അവതരിപ്പിച്ചു. പ്രേക്ഷകന്റെ കണ്ണു നിറക്കുന്ന ഒരുപാട് രംഗങ്ങള്‍, അവയൊക്കെയും രാജ്യം കണ്ട മികച്ച ഫുട്ബോള്‍ പ്ലയറുടെ ജീവിതാനുഭവം ആണെന്നറിയുമ്പോള്‍ മനസ്സ് വേദനിക്കാത്തവരുണ്ടാവില്ല. കാല്‍പ്പന്ത്കളിക്കുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച വി.പി സത്യനെ ചരിത്രം അവഗണിച്ചെങ്കിലും, ജയസൂര്യയുടെ രൂപത്തില്‍ വി.പി സത്യന്‍ സ്ക്രീനില്‍ എത്തുമ്പോള്‍ ഒരുകാര്യം മനസ്സിലുറപ്പിക്കാം, ഈ ചിത്രം കാണുന്ന ആരും അദ്ദേഹത്തെ മറക്കില്ല, കാല്‍പ്പന്ത്കളിയോടുളള സ്നേഹവും,ജീവിതവും ജീവനും അതിനായി ഹോമിച്ച ആ വലിയ മനുഷ്യനെ ഇനി ചരിത്രം ഓര്‍ക്കും എന്നതില്‍ തെല്ലും അതിശയോക്തിയില്ല. വി.പി സത്യന്റെ മരണവാര്‍ത്തകളില്‍നിന്നും ഫ്ലാഷ്‌ബാക്കുകളില്‍നിന്നും ചിത്രം തുടങ്ങുന്നു, പല ഓര്‍മകള്‍ക്കിടയിലും അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതലുളള കാല്‍പന്ത് കളിയും, ഒപ്പം ജീവിതവും വ്യത്യസ്തമായി ചിത്രീകരിച്ചിരിക്കുന്നു.
കാല്‍പന്ത്കളിയോടുളള സത്യന്റെ പ്രണയവും ജീവിതവും, അദ്ദേഹത്തിന് കെെത്താങ്ങായി സര്‍വ്വവും ഉപേക്ഷിച്ച് കൂടെ നില്‍ക്കുന്ന അനിതയും ചിത്രത്തില്‍ പ്രേക്ഷകനെ കെെയടിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യും, നിരരവധി നാടീയ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്. വി.പി സത്യന്റെ തിക്താനുഭവങ്ങള്‍ നിറഞ്ഞ അവസാനകാലമാണ് കൂടുതലും ചിത്രത്തില്‍ വരച്ചുകാട്ടുന്നത്.
ഫുട്ബോള്‍ പ്രേമികള്‍ക്കും, ഒപ്പം സാധാരണക്കാരനായ പ്രേക്ഷകനും ഒരേസമയം ആസ്വദിക്കാവുന്ന ചിത്രം..!! അര്‍ഹിക്കുന്ന ആദരവുകള്‍ ലഭിക്കാതെപോയ വി.പി സത്യന്‍ എന്ന ഇന്ത്യകണ്ട ഏറ്റവും മികച്ച ഫുട്ബോളറുടെ ജീവിതം സിനിമയില്‍ തെളിയുമ്പോള്‍ ഒരിക്കലെങ്കിലും കണ്ണു നിറയാത്തവരുണ്ടാവില്ല.!!! ചരിത്രത്തിന് വലിയ നേട്ടങ്ങള്‍ സമ്മാനിച്ചിട്ടും ചരിത്രം ഓര്‍ക്കാന്‍ മറന്നുപോയ നായകനായിരുന്നു സത്യന്‍. ഫുട്ബോളിനെ അദ്ദേഹം പ്രണയിച്ചു, ഫുട്ബോളിനായി ജീവിച്ചു, രാജ്യം കണ്ട ഏറ്റവും മികച്ച ഫുട്ബോളര്‍ക്ക് ചരിത്രത്താളില്‍ ഇടം ലഭിച്ചത് ചെറിയരീതിയില്‍ മാത്രം.. :(
പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍, സത്യന്റെ ഭാര്യ, അനിത സത്യനായി അനു സിത്താര മികച്ച പ്രകടനം കാഴ്ചവെച്ചു.
രൺജി പണിക്കർ, സിദ്ദിഖ്, സൈജു കുറുപ്പ്, ദീപക്, ജനാർദ്ദനൻ എന്നിവരാണു മറ്റു താരങ്ങൾ. ജയസൂര്യയുടെ കരിയര്‍ ബെസ്റ്റ് വേഷങ്ങളിലൊന്ന്. മികച്ചരീതിയില്‍ സത്യന്റെ ജീവിതകഥ സ്ക്രീനിലെത്തിച്ച സംവിധായകന്‍ പ്രജേഷ് സെന്‍ അഭിന്ദനം അര്‍ഹിക്കുനു. അത്രയേറേ തന്മയത്വത്തോടെ വളരെ തിക്താനുഭവങ്ങള്‍ നിറഞ്ഞ വി.പി സത്യന്റെ ജീവിതം പ്രജേഷ് സെന്‍ വരച്ചുകാട്ടി..!!
#movie_review
Comments
Post a Comment