Skip to main content

Posts

Showing posts from February, 2018

ഒരു കുപ്രസിദ്ധ പയ്യന്‍

ടോവിനോ തോമസിനെ നായനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഫെയ്‌സ് ബുക്കിലൂടെ ടോവിനോയാണ് ചിത്രം പുറത...

കുട്ടന്‍പിളളയുടെ ശിവരാത്രി

ഏഞ്ചൽസ് എന്ന ചിത്രത്തിന് ശേഷം ജീന്‍മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുട്ടന്‍പിള്ളയുടെ ശിവരാത്രി'.  മലയാളസിനിമയിലെ ക്ലീഷേ കഥാപാത്രങ്ങളുടെ പേരുകളിൽ നിറസാനിധ്യമാണ് കുട്ടൻപിളള. കോൺസ്റ്റബിൾ ആയി ആരെങ്കിലും സിനിമയിലുണ്ടെങ്കിൽ പേര് കുട്ടൻപിള്ളയെന്നായിരിക്കും. ഈ ചിത്രത്തിൽ 50 വയസുകാരനായ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയായാണ് സുരാജ് എത്തുന്നത്.  കോമഡി താരമായും സ്വഭാവനടനായും പ്രേക്ഷകരെ അമ്പരപ്പിച്ച സുരാജിന്റെ ഏറെ വ്യത്യസ്തമായ വേഷമാകും ഇത്.  ശ്രിന്ദ, മിഥുന്‍ രമേശ്, കൊച്ചുപ്രേമന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗായിക സയനോര ഫിലിപ്പ് ഈ സിനിമയിലൂടെ സംഗീതസംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. അൻവർ അലിയുടേതാണ് വരികൾ.  പാലക്കാടും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകള്‍. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാണിത്.ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരേയൊരു സത്യന്‍...!!!

CAP TAIN-MOVIE REVIEW കാല്‍പന്തുകളിയില്‍ മാന്ത്രികവിദ്യകാണിച്ച വി.പി സത്യന്റെ ജീവിതകഥയാണ് ജയസൂര്യ നായകനാവുന്ന ക്യാപ്റ്റന്‍ എന്ന ചിത്രം. ഇന്ത്യകണ്ട ഏറ്റവും മികച്ച ഫുട്ബോളര്‍മ്മാരില്‍ ഒരാളായിരുന്നു  വി.പി സത്യന്‍ .മുന്‍  ഇന്ത്യന്‍ ടിം ക്യാപ്റ്റനും.. വേദനകളും സന്തോഷങ്ങളും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതകഥ സിനിമയായി മുന്നിലെത്തുമ്പോള്‍ ഒരുപക്ഷെ ഏതൊരു സാധരണക്കാരന്റേയും മനസ്സ് വേദനിക്കും. അത്രയേറേ നേര്‍ക്കാഴ്ചകളിലേക്ക് ഇറങ്ങിച്ചെന്ന് മനോഹരമായി അദ്ദേഹത്തിന്റെ ജീവിതം അവതരിപ്പിച്ചിരിക്കുന്നു. പത്തു തവണ ഇന്ത്യൻ ടീമിന്റെ ക്യപ്റ്റനായിരുന്നു സത്യൻ. 1993-ൽ 'മികച്ച ഇന്ത്യൻ ഫുട്ബോളർ' ബഹുമതി കരസ്ഥമാക്കി. പത്തൊന്‍പത് വര്‍ഷങ്ങള്‍ക്കുശേഷം സന്തോഷ് ട്രോഫി 1992 ല്‍ കരസ്ഥമാക്കിയത് അദ്ദേഹം നയിച്ച ടിം ആയിരുന്നു !!! 93 ല്‍ കിരീടം നിലനിര്‍ത്തിയപ്പോഴും ടീമില്‍ സത്യനുണ്ടായിരുന്നു. 41ാം വയസ്സില്‍ തീവണ്ടിതട്ടി അദ്ദേഹം മരണപ്പെട്ടു. LIKE  CINEMA KANNADI കണ്ടിരിക്കുന്ന ഏതൊരാളുടേയും മനസ്സിനെ തൊടുന്ന രീതിയില്‍ അത്രയേറെ മനോഹരമായി വി.പി സത്യനെ ജയസൂര്യ അവതരിപ്പിച്ചു. പ്രേക്ഷകന്റെ...