കിരീടം എന്ന എക്കാലത്തേയും മികച്ച ചിത്രത്തിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ 'ചെങ്കോല്‍' പരാജയചിത്രം ആയിരുന്നു എന്നും കിരീടത്തിന്റെ പേരുകളഞ്ഞ പടമാണ് ചെങ്കോല്‍ എന്നും പലയാവര്‍ത്തി കേട്ടിട്ടുണ്ട്... പക്ഷെ ചെങ്കോലിലെ 'മധുരം ജീവാമ്യതബിന്ദു' എന്ന ഗാനവും, സീനുകളും കണ്ടാല്‍ മനസ്സിലാവും അഭിനയത്തികവിന്റെ പൂര്‍ണ്ണതയില്‍ ലാല്‍ എത്തിയത് ചെങ്കോലില്‍ തന്നെയാണ്. എക്കാലത്തേയും മികച്ച ഒരു ഗാനത്തിലുപരി, മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ ഭാവാഭിനയമുഹൂര്‍ത്തങ്ങള്‍ തന്നെ ഈ പാട്ടില്‍ കാണാനാവും... എത്രയോ ഹ്യദയസ്പര്‍ശിയായ ഗാനം, ഓരോ വരികളിലും തുളുമ്പിനില്‍ക്കുന്നത് സേതുമാധവന്റെ ജീവിതമാണ്.. !! എല്ലാം നഷ്ടപ്പെട്ട് ജീവിതത്തില്‍ തോറ്റുപോയവന്റെ വേദനയും,നൊമ്പരവും,വിഷമങ്ങളും എല്ലാം ഈ ഒരൊറ്റ ഗാനത്തിലുണ്ട്...ജോണ്‍സന്‍ മാഷിന്റെ ഏറ്റവും മികച്ച സ്യഷ്ടികളില്‍ ഒന്നാണ് ഈ ഗാനം എന്നത് തര്‍ക്കമില്ല, അത്രയേറെ ആഴത്തില്‍ സേതുമാധവന്‍ എന്ന കഥാപാത്രത്തിന്റെ വേദനകള്‍ വരച്ചുകാട്ടിയ ഗാനം.. ജീവിതത്തില്‍ താന്‍ ചെയ്യുന്നതെല്ലാം പരാജയത്തില്‍ അവസാനിക്കുന്ന ഒരു ചെറുപ്പക്കാരനെ ഇതിലധികമായി എങ്ങന...